---
title: "അപ്രഖ്യാപിത ബസ്സമരത്തിന് പിന്നാലെ നാളെ പ്രഖ്യാപിത ബസ്സമരവും ; ജനം പെരുവഴിയിൽ തന്നെ*"
english_title: "After the unannounced bus strike, the announced bus strike tomorrow; People are on the highway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158056/After the unannounced bus strike, the announced bus strike tomorrow; People are on the highway"
published_at: "2023-10-30T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f5dadef3f0_IMG-20231030-WA0039.jpg"
keywords: []
---

# അപ്രഖ്യാപിത ബസ്സമരത്തിന് പിന്നാലെ നാളെ പ്രഖ്യാപിത ബസ്സമരവും ; ജനം പെരുവഴിയിൽ തന്നെ*

> **Lead Summary:** അപ്രഖ്യാപിത ബസ്സമരത്തിന് പിന്നാലെ നാളെ പ്രഖ്യാപിത ബസ്സമരവും ; ജനം പെരുവഴിയിൽ തന്നെ

## Article Content

അപ്രഖ്യാപിത ബസ്സമരത്തിന് പിന്നാലെ നാളെ പ്രഖ്യാപിത ബസ്സമരവും ; ജനം പെരുവഴിയിൽ തന്നെ

 ഇന്നത്തെ അപ്രഖ്യാപിത മിന്നൽ ബസ്സമരത്തിന് പിന്നാലെ നാളെയും ബസ്സമരം തുടരും.

കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പാനൂർ , തലശേരി മേഖലകളിൽ അപ്രഖ്യാപിത പണിമുടക്ക് ഉണ്ടായത്.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബസ് തൊഴിലാളികളുടെ ന്യായീകരണം. ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്. ഈ സമരം നേരത്തെ പ്രഖ്യാപിച്ചതാണ്.

ഫലത്തിൽ തലശേരി - പാനൂർ മേഖലകളിലെ യാത്രക്കാർക്ക് 2 ദിവസമാണ് പൊതുഗതാഗതമില്ലാത്തതിനാൽ ദുരിതം പേറേണ്ടി വരിക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158056/After the unannounced bus strike, the announced bus strike tomorrow; People are on the highway)